ഇരിങ്ങാലക്കുട: സ്കൂൾ കോളജ് വിദ്യാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച മാരകലഹരിമരുന്നുകളുമായി മൂന്നു യുവാക്കളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കൊരുന്പിശേരി സ്വദേശി പുതുക്കാട്ടിൽ പ്രണവ്(25), കൊരുന്പിശേരി തറയിൽ അഖിൽ (21) എന്നിവരെ കണ്ഠ്വേശ്വരം ക്ഷേത്രത്തിനു സമീപത്തുനിന്നാണു പിടികൂടിയത്. ഇവരിൽനിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. പ്രണവിന് എംഡിഎംഎ നൽകിയത് എടക്കുളം സോൾവന്റ് കന്പനിക്കടുത്ത് പാച്ചേരി വീട്ടിൽ ജിഷ്ണു(30) ആണെന്നു വ്യക്തമായതോടെ പോലീസ് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദിലീഷ്, എസ്ഐമാരായ അനുജോസ്, പാട്രിക്, സിസിപിഒമാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.